കാസര്‍കോട് ഇന്ന് 200 പേർക്ക് കോവിഡ് – .പുതിയതായി അഞ്ച് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ്

16

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 200 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .247 പേര്‍ കോവിഡ് മുക്തി നേടി. നിലവില്‍ 2789 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

പുതിയതായി അഞ്ച് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ അബ്ദുല്‍ റഹ്‌മാന്‍(76), കാസര്‍കോട് നഗരസഭയിലെ സാമ്ബവി (64), കുറ്റിക്കോല്‍ പഞ്ചായത്തിലെ ചോമു (63), പള്ളിക്കര പഞ്ചായത്തിലെ റുഖിയ (51), കാസര്‍കോട് നഗരസഭയിലെ ഡോ സതീഷ് (66) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 167 ആയി.

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്

കാസര്‍ഗോഡ്- 1 – കയ്യൂര്‍ ചീമേനി-2 – കുമ്ബള- 7 – മധൂര്‍- 5 -മടിക്കൈ-6 – മംഗല്‍പാടി- 6 – മഞ്ചേശ്വരം- 85 – മൊഗ്രാല്‍ പുത്തൂര്‍-2 – മുളിയാര്‍-3 – നീലേശ്വരം- 13 – പടന്ന- 1 – പള്ളിക്കര- 5 – പനത്തടി- 1 – പിലിക്കോട്- 7 – പുലൂര്‍ പെരിയ-5 – പുത്തിഗെ-5 – തൃക്കരിപ്പൂര്‍ – 8 ഉദുമ-17 -വലിയപറമ്ബ -4 അജാനൂര്‍ – 6 – ബദിയഡുക്ക- 7 – ബളാല്‍-2 – ബേഡഡുക്ക- 1 – ചെമ്മനാട്-10 – ചെങ്കള- 6 – ഈസ്റ്റ് എളേരി- 1 – കള്ളാര്‍- 1 – കാഞ്ഞങ്ങാട്- 30 –

NO COMMENTS