കാസര്‍കോട് ബുധനാഴ്ച 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

16

കാസര്‍കോട്: ബുധനാഴ്ച കാസര്‍കോട് 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബേഡഡുക്ക യിലെ 14 പേര്‍ക്കും രോഗം. കോവിഡ് ബാധിച്ച്‌ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1773 പേരാണ്. ഇവരില്‍ 896 പേര്‍ വീടുകളി ലാണ് ചികിത്സയില്‍ ഉള്ളത്. ഇനി 386 സാമ്ബിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.നഗരസഭാ പരിധിയിലെ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1312 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 174 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1138 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 81889 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്

മൊഗ്രാല്‍പുത്തൂര്‍ – 3, ഉദുമ – 4, ചെമ്മനാട് – 3, ഈസ്റ്റ് എളേരി – 1, ചെങ്കള – 4, കിനാനൂര്‍-കരിന്തളം – 2, മഞ്ചേശ്വരം – 2, കാസര്‍കോട് – 20, ബേഡടുക്ക – 14, ദേലമ്ബാടി – 1, പള്ളിക്കര – 4, പടന്ന – 8, പിലിക്കോട്- 4
ചെറുവത്തൂര്‍ – 2, ബളാല്‍ – 4, ബദിയടുക്ക – 2, അജാനൂര്‍ – 5, തൃക്കരിപ്പൂര്‍ – 4, വലിയപറമ്ബ – 1, കാഞ്ഞങ്ങാട് – 9, മംഗല്‍പ്പാടി – 7, പുല്ലൂര്‍-പെരിയ – 2, മീഞ്ച – 1, കയ്യൂര്‍-ചീമേനി – 1, കുമ്ബള – 6, മധൂര്‍ – 5
പുത്തിഗെ – 4,എന്‍മകജെ – 2,കുറ്റിക്കോല്‍- 1,കളളാര്‍ – 4,കോടോംബേളൂര്‍ – 2,മുളിയാര്‍ – 1,വെസ്റ്റ്‌എളേരി – 1
കുമ്ബടാജെ – 1,വൊര്‍ക്കാഡി – 1

NO COMMENTS