കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും അനര്‍ഹമായി മുന്‍ഗണന , എ എ വൈ റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ വാങ്ങിയവരില്‍ നിന്നും ഇതുവരെ 85000 രൂപ പിഴ ഈടാക്കി.
സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‌സ്‌പെക്ടര്‍മാര്‍ അടങ്ങിയ സ്‌ക്വാഡ് ആണ് പരിശോധന നടത്തു ന്നത്. ജനുവരി മാസത്തില്‍ 50 തിലധികം കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്കി പിഴ ഈടാക്കുമെന്ന് സപ്ലൈ ആഫീസര്‍ കൃഷ്ണകുമാര്‍ അറിയിച്ചു.
സര്‍ക്കാര്‍ ജോലി നേടിയ നിരവധി പേര്‍ ഇനിയും മുന്‍ഗണന , എ എ വൈ, സബ്‌സിഡി കാര്‍ഡു കള്‍ കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടതായും ഇവര്‍ ഒരാഴ്ചയ്ക്കകം സപ്ലൈഓഫീസില്‍ നേരിട്ടെത്തി കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടി എടുക്കുമെന്നും സപ്ലൈ ആഫീസര്‍ അറിയിച്ചു.