കാസര്‍കോട് താലൂക്ക്:പട്ടയമേള 27 ന്

123

കാസര്‍കോട് : ജനുവരി 27 ന് പട്ടയമേള സംഘടിപ്പിക്കുമെന്നും 200 ഓളം കേസുകളില്‍ പട്ടയവിതരണം നടത്താന്‍ തീരുമാനിച്ചതായും കാസര്‍കോട് തഹസില്‍ദാര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ അധ്യക്ഷനായി.

കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലെ പാതയോരത്തെ കച്ചവടം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനും മത്സ്യവില്പന മാര്‍ക്കറ്റിനുളളില്‍ തന്നെ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി . യോഗത്തില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. കൃഷ്ണഭട്ട് ,കേരള കോണ്‍ഗ്രസ് (ജെ) പ്രതിനിധി നാഷണല്‍ അബ്ദുളള, , വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS