കാസര്‍കോട് ഇന്ന് 539 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു – 517 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി

16

കാസര്‍കോട്: ജില്ലയില്‍ 539 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേര്‍ക്കും
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന12 പേര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.സമ്ബര്‍ക്കം വഴി 517 പേര്‍ക്ക് രോഗം ബാധിച്ചു.ഇന്നലെ 298 പേര്‍ക്ക് രോഗം ഭേദമായി.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5372 പേരാണ്. പുതിയതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1331 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 149 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 366 പേരെ പുതുതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

ഇതുവരെ രോഗബാധിതര്‍ 14465 – മരണം 130 – ഭേദമായത് 10155 – ചികിത്സയില്‍ 4180

NO COMMENTS