കാസര്‍കോട് : വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. അധോലോക സംഘത്തെ പിന്തുടര്‍ന്ന് പിടികൂടാൻ ശ്രമിച്ച പൊലീസിന് നേരെയുണ്ടായ വെടിവെപ്പില്‍ 2 പൊലീസുകാര്‍ക്ക് പരിക്ക്. സംഘത്തിലെ മൂന്ന് പേരെ കര്‍ണാടക പൊലീസ് പിടികൂടി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമവും മയക്ക് മരുന്ന് വ്യാപാരവും നടത്തുന്ന ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് അക്രമം .
കാസര്‍കോട് ഡി വൈ എസ് പിയുടെ സംഘത്തില്‍പ്പെട്ട എസ്‌ഐമാരായ ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് . ബന്തിയോട് അടുക്കയിലെ ലത്തീഫ് (28), മിയാപദവി ലെ അഷ്ഫാഖ് (30), സാക്കിര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഘ തലവന്‍ റഹിം, സബീര്‍ എന്നിവര്‍ മറ്റൊരു കാറില്‍ മഞ്ചേശ്വരത്തേക്ക് കടന്നുകളഞ്ഞു.
നേരത്തെ അധോലോക സംഘത്തിലെ അഞ്ച് ഗുണ്ടകളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് അമ്ബതോളം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പിടികിട്ടാപ്പുള്ളികളെ പിടികൂടി. ഇതിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി തോക്കുകള്‍ ചൂണ്ടി അധോലോക സംഘം സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിപ്പിച്ചിരുന്നു.
സംഘ തലവന്‍ റഹിം, സബീര്‍ എന്നിവര്‍ മറ്റൊരു കാറില്‍ മഞ്ചേശ്വരത്തേക്ക് കടന്നുകളഞ്ഞുവെന്നും റഹിമും സംഘവും സഞ്ചരിച്ച കാറിനെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ആ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു . ഉപേക്ഷിച്ച കാര്‍ കൊണ്ടുവരുമ്ബോഴാണ് വ്യാഴാഴ്ച രാത്രി 8. 45 ഓടെ മിയാപദവില്‍ വെച്ച് കാറിലെത്തിയ സംഘം പൊലീസിനെ വെടിവെച്ചത്. മൂന്ന് തോക്കും 27 റൗണ്ട് വെടിയുണ്ടയും പിടികൂടി. കാറും പിടിച്ചെടുത്തു.