കാസര്‍കോട് – ഉപതെരഞ്ഞെടുപ്പ് ദിവസം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി

123

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ഒക്‌ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം അസംബ്ലി മണ്ഡല പരിധിയിലെ സ്വകാര്യ സംരംഭങ്ങളിലും സ്വകാര്യ വ്യവസായ മേഖലയിലും ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ കീഴില്‍ വരുന്ന സ്വകാര്യ മേഖലയിലെ മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അന്നേ ദിവസം ശബളത്തോട് കൂടിയ അവധി നല്‍കുവാന്‍ ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.

അതിനാല്‍ അന്നേ ദിവസം ഈ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അവധി നല്‍കി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ആക്ഷേപമുളളവര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) മുമ്പാകെ വിവരമറിയിക്കണം. ഫോണ്‍- 04994 256950.

NO COMMENTS