തിരുവനന്തപുരം: കാസര്‍ഗോഡ് മായപ്പാടിയിലും ചേറ്റുകുണ്ടിലും വനിതാ മതിലിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്‍തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ പിന്‍തിരിപ്പിക്കുവാനായി ആക്രമണം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ അനാചാരങ്ങളും മനുഷ്യത്വരഹിതമായ നടപടികളും പുതിയ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.
മതിലിന് ലഭിച്ച പിന്തുണ കണ്ട് സ്തബ്ധരായ ഒരു വിഭാഗത്തിന്റെ പ്രതികരണം മാത്രമായി ഇന്നത്തെ ആക്രമണത്തെ കാണാന്‍ കഴിയില്ല. തീര്‍ത്തും ആസൂത്രിതമായ അക്രമണമാണ് കാസര്‍ഗോഡ് മായിപ്പാടിയിലും, ചേറ്റുകുണ്ടിലും ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരയുള്ള അക്രമണങ്ങളെ ഒരിക്കലും വച്ചുപെറുപ്പിക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. പുതുവര്‍ഷ ദിനത്തിലും സ്ത്രീകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. മന്ത്രി സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Home NEWS NRI - PRAVASI കാസര്‍ഗോഡ് വനിതാ മതിലിനു നേരെ ആക്രമണം ; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശൈലജ ടീച്ചര്‍