സംസ്ഥാന ഹരിതകേരള മിഷന്‍ പ്രദര്‍ശന മേളയിലെ കാസര്‍കോടന്‍ സ്‌പെഷ്യല്‍

98

കാസര്‍കോഡ് : ഹരിത കേരള മിഷന്റെ സംസ്ഥാനതല ശുചിത്വ സംഗമം ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേളയില്‍ കാസര്‍കോടി ന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമാവുന്നു. പ്ലാസ്റ്റിക്കിന് പകരം എന്ത്? എന്ന് ചോദിക്കുന്നവര്‍ക്ക് കാസര്‍കോടിന്റെ സ്റ്റാളി ലെത്തിയാല്‍ ഉത്തരം ലഭിക്കും. നിത്യേന ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കി പാള കൊണ്ടും ചിരട്ട കൊണ്ടും, തുണികൊണ്ടും പകരം സംവിധാനം ഉണ്ടാക്കി പരിചയപ്പെടുത്തുകയാണിവിടെ.

മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ‘പാപ്‌ല ‘എന്ന പേരില്‍ ആരംഭിച്ച പാള പ്ലേറ്റ് നിര്‍മ്മാണ യൂണിറ്റിലൂടെ മേളയിലെ താരങ്ങളാവുകയാണ് മടിക്കൈയിലെ ദേവകുമാറും ഭാര്യയും . പാളപ്ലേറ്റുകള്‍, കപ്പുകള്‍, ചെറു പാത്രങ്ങള്‍, ക്ലോക്ക്, പാളതൊപ്പികള്‍, നാടന്‍ പണിപ്പാളകള്‍ എന്നിവ മേളയില്‍ എത്തുന്നവരെ അത്ഭുതപ്പെടുത്തുന്നു.

കുടുംബശ്രീ യൂണിറ്റായ ബേഡകം കുണ്ടംകുഴിയിലെ അപ്പാരല്‍ പാര്‍ക്കില്‍ നിര്‍മ്മിച്ചെടുക്കുന്ന തുണി സഞ്ചികള്‍,
എ.ആര്‍.സി ഹാന്റി ക്രാഫ്റ്റ് ,മുന്നാട് ആര്‍ട്ടിസ്റ്റ് രാഘവന്റെ ചുമര്‍ അലങ്കരിക്കാന്‍ പറ്റിയ പാളയില്‍ നിര്‍മ്മിച്ചെടുക്കുന്ന വിവിധ തരം ചുമര്‍ചിത്രങ്ങളും. പാളവിശറികളും ‘കേര ക്രാഫ്റ്റ്‌സ്’ എന്ന പേരില്‍ ആര്‍ട്ടിസ്റ്റ് ലോഹിതാക്ഷന്‍ നിര്‍മ്മിച്ചെടുക്കുന്ന ചിരട്ട കൊണ്ടുള്ള പാത്രങ്ങള്‍, ചായ കപ്പുകള്‍, പെന്‍ സ്റ്റാന്റുകള്‍, അലങ്കാര വിളക്കുകള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ സ്റ്റാളില്‍ ഏവരേയും ആകര്‍ഷിക്കുന്നു. കൂടാതെ കാഞ്ഞങ്ങാട് നഗരസഭയുടെ പാഴ് തുണികള്‍ കൊണ്ടുള്ള ചവിട്ടി ,സഞ്ചികള്‍ എന്നിവയും ശ്രദ്ദേയമാണ്്. പ്രദര്‍ശന മേള ജനുവരി.22 ന് അവസാനിക്കും.

NO COMMENTS