കാസര്‍ഗോഡ് ജില്ലയില്‍ വാഹനങ്ങളില്‍ നിന്ന് ടയറുകളും ബാറ്ററികളും മോഷ്ടിക്കുന്നത് പതിവാകുന്നു

155

കാസര്‍ഗോഡ് ജില്ലയില്‍ വാഹനങ്ങളില്‍ നിന്ന് ടയറുകളും ബാറ്ററികളും മോഷ്‌ടിക്കുന്നത് പതിവാകുന്നു. നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് രാത്രിയിലാണ് ടയറുകളും ബാറ്ററിയും ഊരിയെടുക്കുന്നത്.നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കുന്നുവെന്നത് നേരെത്തെ കാസര്‍ഗോഡ് ജില്ലയിലെ സ്ഥിരം പരാതിയായായിരുന്നു. അടുത്ത കാലത്തായി ഇതിന് കുറവുണ്ടായെങ്കിലും ഇപ്പോള്‍ ഇത്തരം മോഷ്‌ടാക്കള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ധനം മാത്രമല്ല വാഹനങ്ങളിലെ ടയര്‍, ബാറ്ററി എന്നു വേണ്ട അഴിച്ചെടുക്കാന്‍ കഴിലുന്നതെല്ലാം ഇപ്പോള്‍ കള്ളമാരുടെ ലക്ഷ്യമാണ്. കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം മൂന്ന് കാറുകളില്‍ ഇത്തരത്തില്‍ മോഷണം നടന്നു. രാത്രി റോഡരുകിലും വീട്ടുവളപ്പിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ അവിടെനിന്നും മോഷ്‌ടിച്ചുകൊണ്ടുപോയി ടയറുകളും ബാറ്റികളും ഊരിയെടുത്ത് ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ട്. വിദ്യാ നഗര്‍ പെട്രോള്‍പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഈ ലോറിയിലെ ആറ് ടയറുകളും ബാറ്ററിയും എന്തിന് ടാര്‍പോളിന്‍ വരെ ഇന്നലെ കള്ളന്‍മാര്‍കൊണ്ടുപോയി. മംഗളുരു കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള സൂചന. മണല്‍ കൊള്ളക്കും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തില്‍ മോഷ്‌ടിച്ചെടുക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY