കാസര്‍കോട്• പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന് അസീസ് (18), അബ്ദുല്‍ ഖാദറിന്റെ മകന് അദ്നാന് (14) എന്നിവരാണ് മരിച്ചത്. ബോവിക്കാനം ബിഎആര്‍ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് അസീസ്. ഇതേ സ്കൂളില്‍ എട്ടാംക്ലാസിലാണ് അദ്നാന്. ബാവിക്കര വലിയ ജുമാഅത്ത് പള്ളിക്കു സമീപം ഇന്നു പന്ത്രണ്ടോടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പൊവ്വലില്നിന്നു കുളിക്കാനെത്തിയ ഇവര്‍ ചുഴിയില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.