കാസര്‍കോഡ്: വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. പിലാക്കട്ട സ്വദേശി ഷെബീറിന്‍റെ മകന്‍ നസ്‍വാന്‍ (2) ഹമീദിന്‍റെ മകന്‍ റംസാന്‍ (4) എന്നിവരാണ് മരിച്ചത് . വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.