ശ്രീനഗര്‍: ജമ്മു കഷ്മീരില് സുരക്ഷാസേനയുടെ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വോട്ടിംഗ് കേന്ദ്രത്തില്‍ കല്ലേറു നടത്തി തള്ളിക്കയറാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തിനുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. ചരാര്‍ ഇ ഷെരീഫിലെ പക്കേര്പോരയിലുള്ള പോളിംഗ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. വിഘടനവാദികളാണ് വോട്ടിംഗ് കേന്ദ്രത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബഡ്ഗാം ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരേ ആക്രമണം ഉണ്ടായിരുന്നു. വോട്ടിംഗ് കേന്ദ്രമായ സര്‍ക്കാര്‍ സ്കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.