ജമ്മുകാശ്മീരിലെ അനന്ത് നാഗില്‍ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നടന്ന ഏറ്റുമുട്ടല്‍ ഇന്ന് ഉച്ചക്കാണ് അവസാനിച്ചത്. ഇതിനിടെ പുല്‍വാമയില്‍ തീവ്രവാദികള്‍ ഒരു ബാങ്ക് കൊള്ളയടിച്ചു. ലഷ്ക്കര്‍ ഇ തയ്ബ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ റൈഫിള്‍, അനന്ത് നാഗില്‍ പരിശോധന നടത്തിയത്. ഹസാന്‍പുര ഗ്രാമത്തില്‍ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും എറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് ഉച്ചക്കാണ് അവസാനിച്ചത്. പരിസരത്തെ വീടുകളില്‍ നിന്നും ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചിരുന്നു. അനന്ത് നാഗ്, കുല്‍ഗാം ജില്ലകളിലെ മൊബൈല്‍ സേവനവും വിച്ഛേദിച്ചു. തീവണ്ടി ഗതാഗതവും ഏറ്റുമുട്ടല്‍ തുടങ്ങിയ ഉടന്‍ റദ്ദാക്കി. ഇതിനിടെ ജമ്മുകാശ്മീരിലെ പുല്‍വാമയിലെ ഒരു ബാങ്ക് ഭീകരവാദികള്‍ കൊള്ളയിടിച്ചു. 13.38 ലക്ഷം രൂപ കൊള്ളയടിച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. കൊള്ളയടിക്കപ്പെട്ടതില്‍ 2.23 ലക്ഷം രൂപ അസാധുനോട്ടുകളാണ്. കഴിഞ്ഞ മാസം 21നും ഭീകരവാദികള്‍ ബാങ്ക് കൊള്ളടയിച്ചിരുന്നു. നഗ്രോദ ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണഏജന്‍സി അന്വേഷണം തുടങ്ങി. കഴിഞ്ഞ 29ന് നടന്ന ആക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.