ജമ്മു കശ്​മീരില്‍ മൂന്ന്​ ഭീകരരെ സൈന്യം വധിച്ചു

181

ക​ശ്​മീര്‍: ജമ്മു കശ്​മീരില്‍ മൂന്ന്​ ദിവസം നീണ്ടു​ നിന്ന പോരാട്ടത്തിനൊടുവില്‍ മൂന്ന്​ ലഷകര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു.
സൈന്യവും ജമ്മു കശ്​മീര്‍ പൊലീസിലെ പ്രത്യേക വിഭാഗവും ചേര്‍ന്നാണ്​ അനന്തനാഗ്​ ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത്​​ അറവാനി വില്ലേജില്‍ വച്ച്‌ ഭീകരരെ വധിച്ചത്. ബുധനാഴ്​ചയാണ്​ ആക്രമണം തുടങ്ങിയത്. ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ആക്രമണത്തിന്​ ശേഷം ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവരില്‍ നിന്ന്​ മൂന്ന്​ എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്​.

NO COMMENTS

LEAVE A REPLY