ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

161

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്. സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.സര്‍ജിക്കല്‍ ആക്രമണത്തിനു പിന്നാലെ സൈന്യത്തിനു നേരെ തുടര്‍ച്ചയായി ആക്രമണം ഉണ്ടാവുകയാണ്. കൂടാതെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും പതിവാണ്.
ബുധനാഴ്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. അനന്ദ് നാഗിലും ബാരമുള്ളയിലും നടന്ന ഏറ്റുമുട്ടലുകളിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY