ശ്രീനഗര്‍ • ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പെട്രോളിങ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുകളും കണ്ടെടുത്തു. കഴിഞ്ഞയാഴ്ച കശ്മീരിലെ തന്നെ ബന്ദിപ്പോര ജില്ലയില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.