ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രാജൗരി ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികള്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ കെറി സെക്ടറിലാണ് സംഭവമുണ്ടായത്.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷ സേന അവിടം വളയുകയായിരുന്നു.
തെരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികള്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിച്ചതോടെ രണ്ടു തീവ്രവാദികള്‍ ഓടി രക്ഷപ്പെട്ടു. തീവ്രവാദികള്‍ക്കെതിരെയുള്ള ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട തീവ്രവാദിയുടെ പക്കല്‍ നിന്ന് എകെ47 തോക്ക് സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.