ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. ഒരു സിആർപിഎഫ് ജവാനു പരിക്കേറ്റു. മുറാൻ ചൗക്കിൽ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട സിആർപിഎഫുകാർക്കുനേർക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. മുഹമ്മദ് അയൂബ് വാനി എന്ന ആളാണു കൊല്ലപ്പെട്ടത്. പരിക്കേറ്റ ദൽജിത് കിരൺ എന്ന ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി സുരക്ഷാസൈന്യം തെരച്ചിൽ ആരംഭിച്ചു.