ജമ്മുകശ്‍മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അവിടെയെത്തിയ പ്രക്ഷോഭകാരികള്‍ സുരക്ഷാ സേനയ്‍ക്കു നേരെ കല്ലെറിയുകയും പ്രകോപനം സൃഷ്‌ടിക്കുകയും ചെയ്തെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. ഒരു തീവ്രവാദിയേയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും സമാധാനവും ചര്‍ച്ചകളുമാണ് ശാന്തിക്കുള്ള മാര്‍ഗമെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.