ദില്ലി : കാശ്മീരിലെ ബദാംഗ ജില്ലയിലുണ്ടായ ആക്രമണത്തില്‍ മരണം ആറായി. അക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലും എട്ടു സംസ്ഥാനങ്ങളിലായി പത്ത് നിയ മസഭാ മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഛരാന്‍ ഇ ഷെരീഫ് മേഖലയിലെ പാഖന്‍പുരയില്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം. ബദാംഗ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പോളിങ് സ്റ്റേഷന് നേരെയും കല്ലേറുണ്ടായതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീനഗര്‍ മണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളില്‍ പ്രതിഷേധക്കാര്‍ സംഘര്‍ഷമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കാശ്മീര്‍ താഴ് വരയിലെ സംഘര്‍ഷങ്ങളെ പ്രതിഷേധിച്ച് പിഡിപി നേതാവ് താരീഖ് ഹമീദ് രാജി വെച്ചതിനെ തുടര്‍ന്നാണ് ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ്.