ദില്ലി: ജമ്മുകാഷ്മീരിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഒരു മാസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ആഭ്യന്തരമന്ത്രാലയമാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. ഒരു മാസത്തേക്ക് അല്ലെങ്കിൽ അടുത്ത ഉത്തരവുവരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ 17 മുതൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. പുതിയ ഉത്തരവിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കിയതായി വ്യക്തതയില്ല. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് കഴിഞ്ഞ 17 ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. സംഘർഷത്തിന് അയവ് വരാത്തതിനാൽ ഇത് ദീർഘിപ്പിക്കുകയായിരുന്നു.