ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ പോലീസ് തോക്കുകള്‍ മോഷ്ടിച്ചു. കോര്‍ട്ട് കോംപ്ലക്സിലെ ഗാര്‍ഡ് റൂം ആക്രമിച്ച ഭീകരര്‍ അഞ്ചു റൈഫിള്‍സാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്ബതിനായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കുല്‍ഗാം ജില്ലയില്‍ ബാങ്കിലെ പണവുമായി പോയ വാന്‍ ആക്രമിച്ച് അഞ്ചു പൊലീസുകാരെയും രണ്ടു ബാങ്ക് ജീവനക്കാരെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.