ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

246

ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടു. പോലീസിന്റെ തിരിച്ചടിയില്‍ ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റയാള്‍ ഓടിരക്ഷപെട്ടു. ഇയാളുടെ പിസ്റ്റോള്‍ സ്ഥലത്തുനിന്നു പോലീസിനു ലഭിച്ചു. റോഡില്‍ പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘത്തിനു നേരെ കാറിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ, കശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുകയാണ്. ഇന്നലെ പാക്ക് അധിനിവേശ കശ്മീരില്‍നിന്നു ഭീകരര്‍ അയച്ചതെന്നു സംശയിക്കുന്ന പന്ത്രണ്ടുകാരന്‍ അതിര്‍ത്തി കടന്നു വന്നപ്പോള്‍ ഇന്ത്യന്‍ സൈന്യം പിടികൂടി. മധ്യകശ്മീരില്‍ കനാലില്‍നിന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതിനെ തുടര്‍ന്ന് കൊലപാതകമാണെന്നാരോപിച്ചു നാട്ടുകാര്‍ വഴി തടഞ്ഞു. ഇതിനിടെ, പോലീസിന്റെ ചാരന്മാരെന്നാരോപിച്ചു രണ്ടു യുവാക്കളെ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വിഡിയോ അധികൃതരുടെ വിലക്കുകള്‍ മറികടന്നും വൈറലായി.

NO COMMENTS

LEAVE A REPLY