ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപത്തെ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

164

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപത്തെ സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. പാകിസ്താനില്‍ നിന്ന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ലംഘനം ഉണ്ടാവുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നൗഷേര, ക്യൂലാ ദര്‍ഹല്‍, മാന്‍ജാകോട്ട എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് അടച്ചിടുന്നത്. ജമ്മു കാശ്മീര്‍ ഡെപ്യൂട്ടി കമീഷണര്‍ ഷാഹിദ് ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

NO COMMENTS

LEAVE A REPLY