യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തില്‍ സൈനികോദ്യോഗസ്ഥന് ക്ലീന്‍ ചിറ്റ്

265

ശ്രീനഗർ: പ്രതിഷേധക്കാരുടെ കല്ലേറിൽനിന്നു രക്ഷപ്പെടാൻ ജീപ്പിനു മുന്നിൽ യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തിൽ സൈനികോദ്യോഗസ്ഥനെ പട്ടാള കോടതി കുറ്റവിമുക്തനാക്കി. 53 രാഷ്ട്രീയ റൈഫിൾസിലെ മേജറിനാണ് സൈന്യം ക്ലീൻ ചിറ്റ് നൽകിയത്. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയൊന്നും ഇല്ലെന്നും സംഘർഷങ്ങളിലൂടെ ജനങ്ങൾക്ക് ജീവഹാനി ഉണ്ടാവുന്നത് തടയാൻ കാണിച്ച മനോധൈര്യത്തെ അഭിനന്ദിക്കുന്നതായും സൈനികവൃത്തങ്ങൾ പറഞ്ഞു. ഏപ്രിൽ ഒമ്പതിന് ശ്രീനഗർ മണ്ഡലത്തിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നു സംഭവം നടന്നത്. ഫാറൂഖ് അഹമ്മദ് ദാർ (26)എന്ന യുവാവിനെയാണ് ജീപ്പിന് മുന്നിൽ കെട്ടിയിട്ടത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് വിവാദമായത്.

NO COMMENTS

LEAVE A REPLY