കാശ്മീര്‍: ജനക്കൂട്ടത്തിന്റെ കല്ലേറ് തടയാന്‍ കശ്മീര്‍ യുവാവിനെ ജീപ്പിന് മുമ്പില്‍ കെട്ടിയിട്ട മേജര്‍ നിധിന്‍ ഗോഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പ്രതിരോധ വകുപ്പ്. അന്വേഷണ കോടതി മേജറിനെ ഒറ്റവിമുക്തനാക്കിയെന്നും അഭിനന്ദിച്ചുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ട് പ്രതിരോധ വകുപ്പ് പിആര്‍ഒ കേണല്‍ രാജേഷ് കാലിയ തള്ളി. ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്നും കോടതിയില്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആളപായം ഒഴിവാക്കാനാണ് മനുഷ്യകവചമൊരുക്കിയതെന്ന മേജര്‍ നിതിന്‍ ഗോഗോയിയുടെ വാദം കോടതി അംഗീകരിച്ചെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്.