ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.