കശ്മീരിലെ കുപ്വാരയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനീകര്‍ക്ക് വീരമൃത്യു

240

ജമ്മു കശ്മീര്‍: കശ്മീരിലെ കുപ്വാരയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനീകര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. വന്‍തോതില്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈനിക സാന്നിധ്യം പ്രദേശത്ത് വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കുപ് വാരയില്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. സൈന്യം നടത്തിയ തിരച്ചിലില്‍ വന്‍ തോതില്‍ ആയുധങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെളിച്ചക്കുറവു മൂലം തെരച്ചില്‍ അവസാനിപ്പിച്ച സൈന്യം പുലര്‍ച്ചെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയാണ്. തുടര്‍ന്ന് 10 മണിയോടെ ഭീകരരെ കണ്ടെത്തി. സൈനിക സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയിരത്തിലധികം സൈനികരാണ് ഇവിടെ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്. ഇവിടം വനമേഖലയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരവുമാണ്.

NO COMMENTS

LEAVE A REPLY