ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

156

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോയെ സുരക്ഷാസേന വധിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച പുനഃസ്ഥാപിച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസിന് വിലക്കേര്‍പ്പെടുത്താനുള്ള കാരണം കശ്മീര്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കേന്ദ്രങ്ങളിലെത്തുന്നതിനും സൈന്യത്തിനെതിരെ കല്ലെറിയുന്നതിനും പ്രേരിപ്പിച്ചത് വാട്‌സ്ആപ്പ് വഴി പ്രചരിച്ച വോയ്‌സ് മെസേജാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു മാസത്തെ വിലക്കിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇന്റര്‍നെറ്റ് സോവനങ്ങള്‍ പുനഃസ്ഥാപിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ സബ്‌സര്‍ അഹമ്മദിനെ ഉള്‍പ്പെടെ എട്ട് ഭീകരരെ ശനിയാഴ്ചയാണ് ഇന്ത്യന്‍ സൈന്യം രണ്ടിടങ്ങളില്‍ നിന്നായി വധിച്ചത്.

NO COMMENTS

LEAVE A REPLY