ഉറിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

188

കാശ്മീര്‍ : ജമ്മു കാശ്മീരിലെ ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച്ഭീകരരെ സൈന്യം വധിച്ചു. നിരവധി സ്‌ഫോടക വസ്തുക്കളും തോക്കുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഉത്തര കശ്മീരില്‍ നടത്തിയ നാലു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം സൈന്യം വിഫലമാക്കിയിരുന്നു. ഏഴു ഭീകരരെ ഈ ആക്രമണത്തില്‍ സൈന്യം കൊലപ്പെടുത്തി. ഗുരെസ്, മാച്ചില്‍, നൗഗാം, ഉറി സെക്ടറുകളിലാണു കഴിഞ്ഞ ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമമുണ്ടായത്.

NO COMMENTS