പുല്‍വാമ: കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം.ഒമ്പത് ജവാന്‍മാര്‍ക്കു പരിക്കേറ്റു. ഇവരുടെ വാഹനത്തിനു നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റ ജവാന്‍മാരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.