ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ അര്‍വാനിയയിലെ ഇദ്ഗാ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍. സമീപത്തെ കെട്ടിടത്തിനുള്ളഇല്‍ ഒളിച്ച മൂന്ന് ഭീകരരെ പിടികൂടാന്‍ സൈന്യം കെട്ടിടം വളഞ്ഞിരിക്കുകയാണ്. ഇന്നലെ ശ്രീനഗറിലെ ഹൈദെര്‍പോരയില്‍ പോലീസിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. അതേസമയം, സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ യുവാവ് മരിച്ചു. ബന്ദിപോറ ജില്ലയിലാണ് സംഭവം.വെടിയേറ്റ് ഗുരുതര പരിക്കേറ്റ യുവാവിനെ ബന്ദിപോറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചു.