ശ്രീനഗര്‍: പോലിസ് സംഘത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അര്‍വാനി ഗ്രാമത്തില്‍ കൊടുംഭീകരന്‍ ജുനൈദ് മട്ടു ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന കെട്ടിടം വളഞ്ഞുവെങ്കിലും നാട്ടുകാര്‍ ആക്രമണം തുടങ്ങിയതിനെ തുടര്‍ന്ന് പോലിസ് പിന്‍വലിയുകയായിരുന്നു. വ്യാഴാഴ്ച ഷബീര്‍ അഹമ്മദ് ദര്‍ എന്ന പോലിസുകാരനെ അയാളുടെ വീടിനടുത്ത് വെച്ച് വെടിവെച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇയാള്‍ മരണപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.