ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ബന്ദിപോരയിലെ ഹാജിന് മേഖലയിലായിരുന്നു ആക്രമണം. ഇതിനിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ ഒന്നാം മരണ വാര്‍ഷികം കണക്കിലെടുത്ത് കശ്മീരില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മൊബൈല്‍ സേവനദാതാക്കളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ബാരാമുള്ളക്കും ബണ്ണിഹാളിനുമിടയിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. പുല്‍വാമ, ഷോപ്പിയാന്‍, ബാരമുള്ള ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.