കശ്മീരില്‍ ലഷ്കര്‍ ഭീകരന്‍ പിടിയില്‍

212

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്യിബ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ സന്ദീപ് കുമാര്‍ ശര്‍മയാണ് പിടിയിലായത്. ബേങ്ക്, എടിഎം കൊള്ളയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തെ ആക്രമിച്ച്‌ ആറ് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കശ്മീരിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍ പറഞ്ഞു.

NO COMMENTS