ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ വനത്തിനുള്ളില്‍ ഒളിച്ചിരുന്ന മൂന്നു ഭീകരരെ സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ത്രാലിലെ ദന്തിവാന്‍ സതൂര്‍ വനത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയതെന്നു ഡിജിപി എസ്.പി വൈദ് പറഞ്ഞു. സംസ്ഥാന പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തിയത്. രാവിലെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. വനത്തിലെ ഗുഹയില്‍ ഒളിച്ച ഭീകരനെ പിന്നീട് വധിച്ചു. മരിച്ചവര്‍ ജെയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചു.