ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബന്ദിപ്പോറയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു പാക്ക് ഭീകരരെ സൈന്യം വധിച്ചു. മൂന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സൈന്യം അതിര്‍ത്തിയില്‍ തിച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.