ശ്രീനഗര്‍: ഞായറാഴ്ചയും തിങ്കളാഴ്ചയും നടക്കുന്ന സര്‍വ്വ കക്ഷി യോഗത്തില്‍ വിഘടനവാദി നേതാക്കളും പങ്കെടുക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. നാളെ (ഞായറാഴ്ച) താഴ്വരയിലെത്തുന്ന സര്‍വ്വ കക്ഷി നേതാക്കളുമായും പാര്‍ലമെന്റ് അംഗങ്ങളുമായും വിഘടനവാദി നേതാക്കള്‍ ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം.സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഹൂറിയത് നേതാവ് സായിദ് അലി ഷാ ഗീലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കശ്മീരിനെ തര്‍ക്ക പ്രദേശമായി കാണണമെന്നും അത് നേതാക്കള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന പ്രമേയവും പാസാക്കി എത്തുന്ന സര്‍വ്വ കക്ഷി നേതാക്കളെ കാണാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.