ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. ദോഡ, കിഷ്ത്വാര, ഉദംപൂര്‍ ജില്ലകളിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായത്. ദുരിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്തി. മേഘസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ആറ് വീടുകള്‍ തകര്‍ന്നു.
പലയിടത്തും ഗതാഗത വാര്‍ത്താവിനിമയ സൗകര്യം താറുമാറായി.