ശ്രീനഗര്‍ : ജമ്മു-കാശ്മീരില്‍ നുഴഞ്ഞു കയറാന്‍ശ്രമിച്ച തീവ്രവാദിയെ സൈന്യം വധിച്ചു. വടക്കന്‍ കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. സംശയകരമായ നീക്കം കണ്ട സൈനികര്‍ തീവ്രവാദിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തീവ്രവാദി സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തി. രൂക്ഷമായ വെടിവയ്പിനൊടുവിലാണ് തീവ്രവാദിയെ വധിച്ചത്. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് സൈന്യം തിരച്ചില്‍ നടത്തുകയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞു കയറ്റത്തിനു തീവ്രവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.