ശ്രീനഗര്‍ : കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലായിരുന്നു സംഭവം. നിയന്ത്രണ രേഖയില്‍ നീക്കം ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞു കയറ്റശ്രമത്തെ ആദ്യം ചെറുത്തു. ഏറ്റുട്ടലിന് സമാനമായ സാഹചര്യം ഉടലെടുത്തപ്പോള്‍ ഇവരെ പിന്നീട് വെടി വെച്ച് കൊല്ലുകയായിരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ 22 നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ചെറുക്കാന്‍ സൈന്യത്തിനായിട്ടുണ്ട്. 38 നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയും ചെയ്തു.