ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പുല്‍വാമയിലെ ഹക്രിപ്പോറ ഗ്രാമത്തിൽ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് ദുജാന ഉള്‍പ്പെടെ മൂന്ന് പേരെ സൈന്യം കൊലപ്പെടുത്തിയത്. എന്നാൽ, ഭീകരരെ കൊലപ്പെടുത്തിയ വിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മൃതദേഹം ലഭിച്ചതിന് ശേഷം മാത്രമെ ഇവരെ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കുകയുള്ളു എന്നുമാണ് റിപ്പോർട്ട്.