ശ്രീനഗര്‍: കാഷ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സേന വധിച്ചത്. കൂടാതെ ഒരു അജ്ഞാതനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു ഭീകരര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ഉൗര്‍ജിതമാക്കിയിട്ടുണ്ട്. ഹെര്‍പോറ മേഖലയില്‍ മൂന്നു ഭീകരരുടെ സാന്നിധ്യമറിഞ്ഞ് നടത്തിയ ഓപ്പറേഷനിലാണ് ഭീകരന് കൊല്ലപ്പെട്ടത്.