ജമ്മു: ജമ്മു കാശ്മീരിലെ സൊപോറെയില്‍ സുരക്ഷാ സേന മൂന്ന് ലഷ്ക്കര്‍ തീവ്രവാദികളെ വധിച്ചു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കാശ്മീരിലെ അമര്‍ഗാ മേഖല അര്‍ധ രാത്രിയോടെ സൈന്യം വളഴയുകയായിരുന്നു. രാത്രി രണ്ട് മണിയോട് കൂടി ഒരു വീടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലാരംഭിച്ചു. പുലര്‍ച്ചെ 5.55 ന് ആണ് ഏറ്റുമുട്ടല്‍ അവസാനിച്ചതെന്നും സൈന്യം വ്യക്തമാക്കി. തീവ്രവാദികളില്‍ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.