കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം

157

ശ്രീനഗര്‍: കശ്മീരിലെ നൗഗാമില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം.
ബൈക്കിലെത്തിയ ഭീകരര്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ പട്രോള്‍ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഭീകരരെ കണ്ടെത്താന്‍ സൈന്യംവും പോലീസും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരവെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

NO COMMENTS