ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ ത്വയ്ബ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു. ഇക്കാര്യം ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി. വെയ്ദ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ പങ്കെടുത്ത സുരക്ഷാ സൈനികരെ അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുന്ന കശ്മീരിലെ സുരക്ഷാ സൈനികര്‍ നേടിയ മറ്റൊരു വിജയമാണ് ലല്‍ഹാരിയുടെ വധമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മൂന്ന് ദിവസം നടന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. ലഷ്കറിന്റെ ഓപ്പറേഷണല്‍ കമാന്‍ഡര്‍ യാസീന്‍ ഇറ്റോ അടക്കമുള്ളവരെയാണ് വധിക്കാന്‍ കഴിഞ്ഞത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ലഷ്കര്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കശ്മീര്‍ താഴ്വരയില്‍ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീകരര്‍ക്കെതിരെ സൈന്യവും പോലീസും ശക്തമായ നടപടി തുടങ്ങിയത്.