ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സി.ആര്‍.പി.എഫുകാരാണ്. ഒരു പോലീസ് കോണ്‍സ്റ്റബിളും മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരും കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയാണ് മൂന്ന് തീവ്രവാദികള്‍ കോംപ്ലക്സിനകത്ത് കടന്നത്. നൂറുകണക്കിന് പോലീസുകാരും സി.ആര്‍.പി.എഫുകാരും കാവല്‍ നില്‍ക്കുമ്ബോഴാണ് ആക്രമണം നടന്നത്.
തീവ്രവാദികള്‍ വലിച്ചെറിഞ്ഞ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് രണ്ട് സി.ആര്‍.പിഎഫുകാര്‍ മരിച്ചത്. പോലീസുകാരുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു തുടങ്ങിയത്. കോംപ്ലക്സിനകത്തുനിന്നും കനത്ത വെടിവെപ്പ് നേരിടേണ്ടി വന്നതായി പോലീസ് ഡയറക്ടര്‍ ജനറല്‍ എസ് പി വെയ്ദ് പറഞ്ഞു.