ശ്രീനഗര്‍ : ജമ്മുകാഷ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ്. യുവാക്കളും സുരക്ഷാസേനയും തമ്മിലായിരുന്നു സംഘര്‍ഷം. പ്രദേശത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സൈനികര്‍ക്ക് നേരെ യുവാക്കള്‍ കല്ലേറു നടത്തുകയായിരുന്നു. കാഷ്മീര്‍ താഴ്വരയില് ഈദ് പ്രാര്‍ഥനകള്‍ക്കു ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.