ജമ്മു : കശ്മീരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹിസ്ബുള്‍മുജാഹിദീന്‍ വടക്കന്‍ കശ്മീര്‍ കമാണ്ടര്‍ പര്‍വീസ് അഹമ്മദ് വാനി, നയീം അഹമ്മദ് നാസര്‍ എന്നിവരെയാണ് സൈന്യം വധിച്ചത്. രണ്ട് എകെ47 തോക്കുകള്‍, രണ്ട് സെറ്റ് തിരകള്‍, ഇന്‍സാസ് റൈഫിള്‍, ഇന്‍സാസ് തിരകള്‍ എന്നിവയും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.